ടെക്സസ്: ഗർഭിണി വെടിയേറ്റ് മരിച്ച കേസിൽ ആർലിംഗ്ടൺ പോലീസും യുഎസ് മാർഷൽസും ചേർന്ന് മാലിക് മൈനറെ (29) അറസ്റ്റ് ചെയ്തു. നവംബർ 12ന് ഇന്റർസ്റ്റേറ്റ് 20ൽ വച്ചുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വെടിവയ്പിൽ മരിച്ച 29 വയസുകാരിയായ ബ്രേ'ഏഷ്യ ജോൺസൺ ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവും മരിച്ചു. യുവതിയുടെ കാമുകനും ഗുരുതരമായി പരിക്കേറ്റിരുന്നു.
യുവതിയുടെ മുൻ കാമുകനാണ് മൈനർ. ഇയാൾ യുവതി സഞ്ചരിച്ച വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. നിലവിൽ പ്രതി ആർലിംഗ്ടൺ സിറ്റി ജയിലിലാണ്.